അനുബന്ധ വാര്‍ത്തകള്‍
- ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കണോ?
- പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; ഇറുകിയ അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കും
- ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാറുണ്ടോ? പുരുഷന്‍മാര്‍ ശ്രദ്ധിക്കുക
- How to keep Eggs in Fridge: മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ഇപ്പോഴും അറിയില്ലേ?
- തൊലി കളഞ്ഞ ശേഷം സവാള നന്നായി കഴുകുക; കാരണം ഇതാണ്
അടിവസ്ത്രത്തിനു നല്ലത് ബോക്‌സര്‍ ടൈപ്പുകള്‍; കാരണം ഇതാണ്
വി ടൈപ്പ് അടിവസ്ത്രങ്ങള്‍ വേഗത്തില്‍ വിയര്‍ക്കുന്നു
Boxer Undergarment
പുരുഷന്‍മാര്‍ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുവെ 'വി-ടൈപ്പ്' അടിവസ്ത്രങ്ങളാണ് പുരുഷന്‍മാര്‍ ധരിക്കുന്നത്. എന്നാല്‍ ഇത് അത്ര നല്ലതല്ല. വി ടൈപ്പ് അടിവസ്ത്രങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
വി ടൈപ്പ് അടിവസ്ത്രങ്ങള്‍ വേഗത്തില്‍ വിയര്‍ക്കുന്നു. ഇത് രണ്ട് തുടയിടുക്കുകളിലും വിയര്‍പ്പ് പറ്റിപ്പിടിച്ചിരിക്കാനും അതുവഴി അണുബാധ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് ബോക്‌സര്‍ ടൈപ്പ് അടിവസ്ത്രങ്ങള്‍ ശീലമാക്കുക. ബോക്‌സര്‍ ടൈപ്പ് അടിവസ്ത്രങ്ങള്‍ ആണെങ്കില്‍ വായുസഞ്ചാരം കൂടുതല്‍ ലഭിക്കും. വി ടൈപ്പ് അടിവസ്ത്രങ്ങളെ പോലെ ഇറുകി കിടന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.
പുരുഷന്‍മാര്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരുടെ വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം.