How to keep Eggs in Fridge: മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ഇപ്പോഴും അറിയില്ലേ?

മുട്ടയിലെ അപകടകാരിയാണ് സാല്‍മൊനല്ല എന്ന ബാക്ടീരിയ

How to keep Eggs in Fridge
രേണുക വേണു| Last Modified ശനി, 24 മെയ് 2025 (19:07 IST)

How to keep Eggs in Fridge: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എളുപ്പ പണികള്‍ നോക്കുന്നവരാണ് നമ്മള്‍ കൂടുതല്‍ പേരും. എന്നാല്‍, ഇത്തരം എളുപ്പ പണികള്‍ ചിലപ്പോള്‍ നമുക്ക് തന്നെ വിനയാകും. അങ്ങനെയൊന്നാണ് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. മുട്ട അധികം നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിനു ഒട്ടും ഗുണകരമല്ല.

മുട്ടയിലെ അപകടകാരിയാണ് സാല്‍മൊനല്ല എന്ന ബാക്ടീരിയ. ഈ ബാക്ടീരയകള്‍ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്. ഫ്രിഡ്ജില്‍ അധികനാള്‍ സൂക്ഷിച്ച മുട്ട ആരോഗ്യത്തിനു ദോഷകരമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.

ഫ്രിഡ്ജില്‍ വച്ച ഏതു വസ്തുക്കളും പുറത്തെടുത്ത് അതേപടി ഉപയോഗിക്കരുത്. പുറത്തുവച്ച് സാധാരണ ഊഷ്മാവിലേക്ക് ആ പദാര്‍ത്ഥം എത്താനുള്ള സമയം നല്‍കണം. അതിനുശേഷം നന്നായി ചൂടാക്കി മാത്രം കഴിക്കുക.

മുട്ട ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ടയുടെ കൂര്‍ത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കില്‍ മുട്ട പെട്ടന്ന് കേടുവരും. ഫ്രിഡ്ജിന്റെ ഡോറില്‍ എഗ് ട്രേയില്‍ ആയിരിക്കും മുട്ട സൂക്ഷിക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :