'ഉച്ചഭക്ഷണ ശേഷം ഒരു 45 മിനിറ്റ് ഉറങ്ങിയാലോ?'; ഉച്ചമയക്കം മനസ്സിനെയും ശരീരത്തെയും ബലപ്പെടുത്തുന്നു, പഠനങ്ങള്‍ ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 19 ജൂലൈ 2022 (15:34 IST)

Afternoon Sleeping: ഒരു മനുഷ്യന്റെ ശരീരത്തിനും മനസ്സിനും ഏറെ ആവശ്യമുള്ള ഒന്നാണ് ഉറക്കം. ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് അത്യാവശ്യമാണെന്നാണ് പഠനങ്ങള്‍. കൃത്യമായ ഉറക്കം ഇല്ലാത്തവരില്‍ ഒട്ടേറെ അസുഖങ്ങള്‍ ഉള്ളതായി കാണാം. അതുകൊണ്ട് എത്ര തിരക്കുണ്ടെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. രാത്രിയിലുള്ള ദീര്‍ഘമായ ഉറക്കം മാത്രമല്ല ഉച്ചഭക്ഷണ ശേഷമുള്ള മയക്കവും ആരോഗ്യത്തിനു ഗുണകരമാണ്. ഉച്ചമയക്കത്തിലൂടെ ശരീരവും മനസ്സും ആര്‍ജ്ജിക്കുന്ന പോസിറ്റീവ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഉച്ചഭക്ഷണ ശേഷം ഏറ്റവും കുറഞ്ഞത് 45 മിനിറ്റെങ്കിലും ഉറക്കത്തിനായി കണ്ടെത്തണം. ഇടവേളകളില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരവും മനസ്സും ഒരു വിശ്രമം ആവശ്യപ്പെടുന്നുണ്ട്.

ഉച്ചമയക്കത്തിനു ശേഷം കൂടുതല്‍ ഏകാഗ്രതയോടെ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കും. ഉച്ചമയക്കത്തിനു ശേഷം മുഖമൊന്ന് കഴുകി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച ശേഷം വീണ്ടും ജോലികളില്‍ വ്യാപൃതരായി നോക്കൂ. എല്ലാ അര്‍ത്ഥത്തിലും ശരീരത്തിനും മനസ്സിനും ഉന്മേഷം തോന്നും. ഉച്ചമയക്കം ഓര്‍മശക്തി കൂട്ടുമെന്നും ചില പഠനങ്ങളില്‍ പറയുന്നു. ഉച്ചഭക്ഷണത്തിനും ഉച്ചമയക്കത്തിനും കൃത്യമായി ഒരു ടൈം ടേബിള്‍ ഉണ്ടാക്കുന്നത് എല്ലാ അര്‍ത്ഥത്തിലും വളരെ നല്ല കാര്യമാണ്.

നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉച്ചമയക്കം സഹായിക്കും. രാവിലെ പലവിധ ജോലികള്‍ ചെയ്ത് മനസ്സും ശരീരവും ക്ഷീണിക്കുന്ന അവസ്ഥയിലാണ് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്നത്. ഉച്ചഭക്ഷണ ശേഷം കുറച്ച് നേരം വിശ്രമിക്കുന്നത് അതുവരെ ഉണ്ടായിരുന്ന വിരസത നീക്കുകയും ശരീരത്തെയും മനസ്സിനെയും കൂടുതല്‍ ഉന്മേഷമുള്ളതാക്കുകയും ചെയ്യും.

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉച്ചമയക്കം ഗുണം ചെയ്യും. രക്ത സമ്മര്‍ദ്ദത്തെ ഇത് സാധാരണ നിലയിലാക്കുകയും കൃത്യമായി നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. അതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു.

മാത്രമല്ല രാത്രി പലവിധ കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവരാണെങ്കില്‍ ഉറപ്പായും ഉച്ചയ്ക്ക് അല്‍പ്പനേരം മയങ്ങുന്നത് ആരോഗ്യത്തിനു നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം
വളരെ പോഷകമൂല്യമുള്ള കായ് ആണ് നെല്ലിക്ക. നിരവധി വിഭവങ്ങളില്‍ നെല്ലിക്ക ചേര്‍ക്കാറുണ്ട്. ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ
പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്.

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നതിന് നമ്മുടെ ശീലങ്ങള്‍ വഹിക്കുന്ന പങ്ക് ...

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ സംഗീതത്തിനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ...