രേണുക വേണു|
Last Modified ബുധന്‍, 30 ജൂണ്‍ 2021 (09:35 IST)
കാമുകന്റെ മൃതദേഹത്തില്‍ നിന്ന് ശുക്ലം സ്വീകരിച്ച താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് യുവതി. എലിഡി വ്‌ളഗ് എന്ന യുവതിയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ അപകടത്തില്‍ മരിച്ച ഓസ്‌ട്രേലിയന്‍ വിന്റര്‍ ഒളിംപ്യന്‍ അലക്‌സ് പുള്ളിന്‍ എന്നയാളുടെ കാമുകിയാണ് എലിഡി. അലക്‌സും എലിഡിയും എട്ട് വര്‍ഷത്തോളം ഒരുമിച്ചാണ് ജീവിച്ചത്. അലക്‌സ് മരിച്ചപ്പോള്‍ കാമുകന്റെ ചോരയില്‍ തനിക്കൊരു കുഞ്ഞ് വേണമെന്ന് എലിഡിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കാമുകന്റെ മൃതദേഹത്തില്‍ നിന്ന് ശുക്ലം സ്വീകരിക്കാന്‍ എലിഡി തയ്യാറായത്. ഒക്ടോബറില്‍ കുഞ്ഞ് ജനിക്കുമെന്നാണ് എലിഡിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങളും എലിഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇത്രത്തോളം പ്രതീക്ഷയോടെ താന്‍ ഒന്നിനുവേണ്ടിയും കാത്തിരിന്നിട്ടില്ലെന്നും എലിഡി പറയുന്നു.