വ്യായാമം പതിവായാല്‍ മസില്‍ വളരുമോ ?; സ്‌ത്രീയുടെ ഈ ആശങ്കയില്‍ കാര്യമുണ്ടോ ?

 health , life style , food , gym , woman , ആരോഗ്യം , ശരീരം , കരുത്ത് , രോഗങ്ങള്‍ , വ്യായാമം
Last Modified വ്യാഴം, 9 മെയ് 2019 (18:03 IST)
ഇന്നത്തെ കാലത്ത് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതശൈലിയും ഭക്ഷണ ക്രമവുമാണ് ഇതിനു പ്രധാന കാരണം. ഇരുന്നുള്ള ജോലിയും വ്യായാമം ഇല്ലായ്‌മയും പലവിധ രോഗങ്ങള്‍ക്ക് അടിമകളാക്കുന്നത് സ്വഭാവികമാണ്.

ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ജിമ്മുകളില്‍ പോകണമെന്ന തോന്നല്‍ പലരിലും ഉണ്ടാകുന്നത്. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഇക്കാര്യത്തില്‍ അതീവ താല്‍പ്പര്യം കാണിക്കാറുണ്ട്.

കൊഴുപ്പ് തടഞ്ഞ് ശരീരം ഒതുക്കിയെടുക്കയാണ് ലക്ഷ്യമെങ്കിലും പതിവായി വ്യായാമം ചെയ്‌താല്‍ മസില്‍ വളരുമോ എന്ന ആശങ്ക സ്‌ത്രീകളിലുണ്ട്. പ്രായപൂര്‍ത്തിയാവുന്നതോടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതാണ് ശരീരം തടിവെക്കാന്‍ കാരണമാകുന്നത്.

എന്നാല്‍ പതിവായി ജിമ്മില്‍ പോകുന്നത് കൊണ്ട് സ്ത്രീ ശരീരത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ മസില്‍ വളരില്ല.
സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍ മസിലുകളുടെ വികാസം തടയും. അതുകൊണ്ട് സ്ത്രീകള്‍ പേടിക്കേണ്ട കാര്യമില്ല.

മസിലുള്ള ശരീരമാണ് ആവശ്യമെങ്കില്‍ നല്ലൊരു ട്രൈയിനറുടെ സഹായത്തോടെ വ്യായാമം നടത്തണം. ഭക്ഷണക്രമവും മാറ്റിയെടുക്കണം. പ്രോട്ടീന്‍ മരുന്നുകള്‍ കഴിക്കുന്ന ശരീരത്തിന് ദോഷം ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മുട്ട, പാല്‍, മാംസം എന്നിവ ശരീരത്തിന് കരുത്ത് നല്‍കും.

ജോഗിങ്, സൈക്ലിങ്, ഓട്ടം, സ്‌കിപ്പിങ്, എയ്‌റോബിക്‌സ്, നീന്തല്‍, ട്രെഡ്മില്‍ വ്യായാമങ്ങള്‍ എന്നിവ സ്‌ത്രീകള്‍ക്ക് ഭംഗിയും വടിവുമുള്ള ശരീരം നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :