പൊറോട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരുമോ?

രേണുക വേണു| Last Modified ബുധന്‍, 17 മെയ് 2023 (19:13 IST)

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥമാണ് പൊറോട്ട. രാവിലെ തന്നെ ചൂട് ചായയ്ക്കൊപ്പം പൊറോട്ട കഴിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കുണ്ട്. എന്നാല്‍ അമിതമായ പൊറോട്ട തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് പഠനം. അതേസമയം പൊറോട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം.

മൈദ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു

ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും

ചിലരില്‍ ഉദരസംബന്ധമായ വേദനയ്ക്ക് കാരണമാകുന്നു

എല്ലുകളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുന്നു

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും

പ്രമേഹരോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പൊറോട്ട കഴിക്കരുത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :