ഉപ്പ് അധികമായാല്‍ ഈ രോഗങ്ങള്‍ക്ക് അടിമപ്പെട്ടേക്കാം

ഉപ്പ് അധികമായാല്‍ ഈ രോഗങ്ങള്‍ക്ക് അടിമപ്പെട്ടേക്കാം

 salt , health , food , ആരോഗ്യം , ഉപ്പ് , സ്‌ത്രീ , ഭക്ഷണം
jibin| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (13:48 IST)
ഉപ്പിന്റെ ഉപയോഗത്തില്‍ ഇന്ത്യാക്കാര്‍ ഒട്ടും പിന്നിലല്ല എന്നാണ് വിവിധ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടികളിലും സ്‌ത്രീകളിലും ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. ഇതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും എല്ലാവരും അവഗണിക്കുകയാണ് പതിവ്.

അമിതമായ ഉപ്പിന്റെ ഉപയോഗം ആമാശയത്തിലെ കാന്‍സറിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും
കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് പലരുടെയും ശരീരത്തിലെത്തുന്നത്.

ബേക്കറി പലഹാരങ്ങൾ, പ്രോസസ് ഫുഡ്, സോയാസോസ്, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ, പായ്‌ക്കറ്റ് ചിപ്‌സുകള്‍, പായ്ക്ക്ഡ് ഫുഡ് എന്നിവയിലാണ് കൂടുതലായും ഉപ്പ് അടങ്ങിയിരിക്കുന്നത്.

ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതോടെ രക്തസമ്മർദം ഉയർന്ന നിലയിലാകുകയും പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടാകുകയും അതോടെ രക്തപ്രവാഹം തടസപ്പെടാനും സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :