1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Coffee with Coconut oil

കാപ്പിയിൽ അൽപ്പം വെളിച്ചെണ്ണയും ചേർത്ത് കഴിക്കൂ, മാറാത്ത രോഗങ്ങളും പമ്പ കടക്കും

കാപ്പിയിൽ അൽപ്പം വെളിച്ചെണ്ണയും ചേർത്ത് കഴിക്കൂ, മാറാത്ത രോഗങ്ങളും പമ്പ കടക്കും

കാപ്പി
കാപ്പി കുടിക്കാതെ ഒരു ദിവസം നീക്കാൻ ഭയങ്കര പാടാണല്ലേ? ചില ആളുകളുടെ ഒരോ ദിവസവും തുടങ്ങുന്നതേ കാപ്പിയിലായിരിക്കും. രണ്ടും മൂന്നും ഗ്ലാസിൽ കൂടുതൽ കാപ്പി ഒരു ദിവസം കഴിക്കുന്നവരും ഉണ്ട്. എന്നാൽ ഈ ശീലമുള്ളവർ അറിഞ്ഞോളൂ. ദിവസേന കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
 
ശരീരത്തിനെ അലട്ടുന്ന 64 ശതമാനം രോഗങ്ങളും ദിവസേന കാപ്പി കുടിച്ചാല്‍ തടയാമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സർ‍, സ്‌ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു
 
എന്നാൽ കാപ്പിയിൽ വെളിച്ചെണ്ണ ചേർത്ത് കുടിച്ചാലോ? അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്നും പഠനങ്ങൾ പറയുന്നു. ശരീരത്തിന് കൂടുതല്‍ പോഷകം ലഭിക്കാന്‍ കാപ്പിയിൽ വെളിച്ചെണ്ണ ചേർത്ത് കുടിക്കുന്നത് സഹായിക്കും. ഇത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. 
 
കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് പ്രമേഹ രോഗം വരാതിരിക്കാനും സഹായിക്കും. ദഹനത്തിന് ഏറ്റവും നല്ല പാനീയമാണ് കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നത്. ഇത് വയറിനും നല്ലതാണ്.
About Writer
Rijisha M.
അടുത്ത ലേഖനം
കുട്ടികൾക്കായി ഡേകെയറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !