അനുബന്ധ വാര്‍ത്തകള്‍
- Teaser :ഉണ്ണിയേട്ടന് എങ്ങനെയാ ? ക്യാരക്ടര്‍ ടീസറുമായി ബിജുമേനോന്റെ 'നടന്ന സംഭവം' ടീം
- മോഹന്‍ലാല്‍ 'റമ്പാന്' വേണ്ടെന്നുവയ്ക്കാന്‍ കാരണമെന്ത് ? ആരാധകര്‍ക്ക് നിരാശ
- പിണറായി വിജയന് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പ്രകാശനം ചെയ്യും
- ലൈംഗികാതിക്രമം: ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന് അറസ്റ്റില്‍
- NDA Government: എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം: മോദിയുടെ സത്യപ്രതിജ്ഞ എട്ടിന്?
ലാപ്പ്ടോപ്പുകൾ മടിയിൽ വെച്ച് ഉപയോഗിക്കാറുണ്ടോ? പ്രത്യുത്പാദന ആരോഗ്യത്തെ ബാധിച്ചേക്കാം
ഐടി സംബന്ധമായ ജോലികള്‍ക്കും അല്ലാത്തവയ്ക്കും ലാപ്പ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. മണിക്കൂറുകളോളം പുരുഷന്മാര്‍ ഇത്തരത്തില്‍ ലാപ്പ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ലാപ്പ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഉപയോഗം പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ പോലും ബാധിച്ചേക്കാമെന്നതാണ് സത്യം.
സ്ഥിരമായി ചൂട് ഏല്‍ക്കുന്നത് വൃഷണസഞ്ചിയിലെ താപനില ഉയരുന്നതിനും ഇത് മൂലം ബീജസംഖ്യ കുറയുന്നതിനും ബീജത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്നതിന് കാരണമാകാം. പുരുഷ പ്രത്യുത്പാദന വ്യവസ്ഥ താപനിലയോട് വളരെ സെന്‍സിറ്റീവാണ് എന്നതാണ് ഇതിന് കാരണം. ലാപ്പ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കുമ്പോള്‍ ചൂട് വൃഷണസഞ്ചിയിലേക്ക് പടരുന്നു ഇത് ചിലപ്പോള്‍ സ്‌ക്രോട്ടല്‍ ഹൈപ്പര്‍തേര്‍മിയ എന്ന അവസ്ഥയിലേക്ക് എത്താം. ലാപ്പ്‌ടോപ്പുകള്‍ വൈദ്യുതകാന്തികം പുറപ്പെടുവിക്കുന്നതിനാല്‍ ബീജത്തിന്റെ ആരോഗ്യവും മോശമാകാം. ലാപ്പ്‌ടോപ്പില്‍ നിന്നുള്ള ചൂടൂം റേഡിയേഷനും ബീജങ്ങളുടെ ചലനശേഷിയെയും ബീജസംഖ്യയേയും ബാധിക്കാം.