ദിവസവും സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് രോഗികളാകുന്നത് 16 ലക്ഷം പേര്‍: ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ജൂണ്‍ 2024 (19:08 IST)
ദിവസവും സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് രോഗികളാകുന്നത് 16 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന. ഇതില്‍ നാല്‍പതുശതമാനവും അഞ്ചുവയസിന് താഴെയുള്ള കുട്ടികളാണെന്നും പറയുന്നു. ലോക ഫുഡ് സേഫ്റ്റി ദിനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ സൈമ വാസെദാണ് ഇക്കാര്യം പറഞ്ഞത്. ജൂണ്‍ ഏഴിനാണ് ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നത്.

2018ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയാണ് ഇത് സ്ഥാപിച്ചത്. ഈ വര്‍ഷത്തെ പ്രമേയം അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുക എന്നതാണ്. അഞ്ചുവയസിന് താഴെയുള്ള കുട്ടികളില്‍ പോഷകക്കുറവും മരണങ്ങളും നിലനില്‍ക്കുമ്പോഴാണ് സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം രോഗങ്ങളും ഉണ്ടാകുന്നതെന്ന് സൈമ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് വര്‍ഷം തോറും 110ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാകുന്നെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :