കോവിഡിനേക്കാൾ 100 മടങ്ങ് അപകടകാരി, ജാഗ്രത വേണം: പക്ഷിപ്പനിയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (17:32 IST)
യുഎസിലെ മിഷിഗണിലും ടെക്‌സാസിലും പക്ഷിപ്പനി പടരുന്നതില്‍ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനി പടര്‍ന്ന ഫാമുകളില്‍ ഒന്നില്‍ നിന്നും ജീവനക്കാരന് വൈറസ് ബാധിച്ചതോടെയാണ് രോഗകാരിയായ എച്ച്5എന്‍1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എന്‍1 വൈറസ്,കൊവിഡ് 19 വൈറസിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

അസാധാരണമാം വിധം മരണനിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷന്‍ സംഭവിച്ച എച്ച്5എന്‍1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ച സംഭവിച്ചാല്‍ തന്നെ അത് വേഗം ലോകം മുഴുവന്‍ പടരാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ കൊവിഡ് മരണനിരക്ക് വെറും 0.1 ശതമാനം മാത്രമാണ്. കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മരണനിരക്ക് 20 ശതമാനം ആയിരുന്നു. പക്ഷിപ്പനി ബാധിതരിലെ ഉയര്‍ന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :