രേണുക വേണു|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (11:57 IST)
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം പ്രതീക്ഷിക്കാത്ത രീതിയില്‍ വ്യാപിക്കാന്‍ സാധ്യതയെന്ന് ലോകാരോഗ്യസംഘടന. എല്ലാ രാജ്യങ്ങളും ഒമിക്രോണ്‍ വ്യാപനത്തില്‍ ജാഗ്രതയോടെ വര്‍ത്തിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി കൂടുതലാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഒമിക്രോണിന് രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.