സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 ഡിസംബര്‍ 2021 (15:04 IST)
ദക്ഷിണാഫ്രിക്കന്‍ യാത്ര കഴിഞ്ഞ് സൂറത്തില്‍ തിരിച്ചെത്തിയ വജ്ര വ്യാപാരിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ച 42 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ ദക്ഷിണാഫ്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ എട്ടുദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ടെസ്റ്റുചെയ്തപ്പോള്‍ പോസിറ്റീവ് ആകുകയായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരമാണ് ടെസ്റ്റ് ചെയ്തത്. ഇയാളുടെ സാംപിള്‍ ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററിലേക്ക് അയച്ചു. പിന്നാലെ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ ക്വാറന്റൈനിലാണ്. ഇയാളുടെ വീട്ടിലുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവാണ്. ഗുജറാത്തിലെ നാലാമത്തെ ഒമിക്രോണ്‍ കേസാണിത്.