1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Canada Community spread of Omicron Variant

കാനഡയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം; കൊവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് അധികൃതര്‍

Canada
കാനഡയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായതായി അറിയിപ്പ്. അതിനാല്‍ പുതിയ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാം പറഞ്ഞു. സാമൂഹിക വ്യാപനം തുടങ്ങിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യാപിക്കുമെന്നും ഒട്ടോവയിലെ വാര്‍ത്താ സമ്മേളനത്തില്‍ ടാം പറഞ്ഞു.
 
കഴിഞ്ഞ കുറേദിവസങ്ങളായി പുതിയ വേരിയന്റിനെ കുറിച്ച് തങ്ങള്‍ പഠിക്കുകയാണെന്നും ഇതിന് വളരെ വേഗത്തില്‍ വ്യാപിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയതായും ടാം വ്യക്തമാക്കി.  
അടുത്ത ലേഖനം
കീടബാധ: ഇറാനില്‍ നിന്നും കിവി പഴം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു