ആസ്‌തമയും ചില ആശങ്കകളും; ഇക്കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം ?

 Astma , health , life style , Allergy Medicine , ആസ്‌തമ , ആരോഗ്യം , ശ്വാസകോശം
Last Modified ശനി, 9 മാര്‍ച്ച് 2019 (12:15 IST)
സ്വാഭാവിക ജീവിതാവസ്ഥ താറുമാറാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ആസ്‌തമ. ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയ്‌ക്കാണ് ആസ്‌തമ എന്നു പറയുന്നത്. ആസ്തമയുടെ കാരണം ആരോഗ്യകുറവുതന്നെയാണ്.

ശ്വാസകോശത്തെ സംബന്ധിക്കുന്ന ഗൗരവകരമായ രോഗാവസ്ഥയാണ് ആസ്‌തമ. ആരോഗ്യ കാരണങ്ങള്‍ക്കൊപ്പം ജീവിത സാഹചര്യങ്ങളുമാണ് ഈ അവസ്ഥയ്‌ക്ക് കാരണമാകുന്നത്. പ്രധാന വില്ലന്‍ കാര്‍ബണ്‍ മോണോക്സെഡാണ്.

വാഹന പുകയിലെ കാര്‍ബണ്‍മോണോക്സൈഡ്, പാചകസ്റ്റൗകളില്‍ നിന്നുള്ള നൈട്രജന്‍ ഡയോക്സൈഡ്, ചന്ദനത്തിരി, കുന്തരിക്കം മുതലായവയില്‍ നിന്നുള്ള പുക. ബ്ളീച്ചിംഗ് പൗഡര്‍, കീടനാശിനികള്‍, കൊതുകുതിരി, കൃത്രിമ സുഖന്ധദ്രവ്യങ്ങള്‍ എന്നിവയൊക്കെ ശ്വാസകോശങ്ങളെ പ്രതികൂലമായി ബാധിക്കും.


ആസ്ത്മ രോഗികളുടെ ശ്വാസകോശങ്ങള്‍ ക്ഷീണാവസ്ഥയിലായിരിക്കും. ശ്വാസകോശങ്ങള്‍ക്ക് മാത്രമല്ല ശരീരത്തിനാകമാനം ക്ഷീണം സംഭവിക്കാറുണ്ട്. ശരീരത്തിലെ ഓരോ കോശങ്ങളും ആരോഗ്യത്തോടെ നിലനില്‍ക്കുന്നതും ശുദ്ധരക്തത്തെ ആശ്രയിച്ചാണ്. രക്തത്തിന്‍റെ ശുദ്ധി ശ്വാസകോശങ്ങളെ ആശ്രയിച്ചുമാണ് അതുകൊണ്ടു തന്നെ ആസ്തമ രോഗിയുടെ എല്ലാ അവയവങ്ങളും ക്ഷീണിച്ചതായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :