Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (19:14 IST)
ചായയോ കാപ്പിയോ കുടിച്ചാണ് നമ്മൾ ഓരോ ദിവസവും അരംഭിക്കാറുള്ളത്. മിക്ക ആളുകൾക്കും അതൊരു അഡിക്ഷൻ തന്നെയാണ്. എന്നാൽ രാവിലെ ചായ കുടിക്കുന്നതിന് പകരമായി ലെമൺ ടി കുടിച്ചാലോ ? ശങ്ക വേണ്ട രാവിലെ വെറും വയറ്റിൽ ലെമൺ ടി കുടിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും.
നമ്മൾ ചിന്തിക്കുന്നതിനും എത്രയോ മുകളിലാണ് ലെമൺ ടീയുടെ ഗുണങ്ങൾ. ദിവസവും ലെമൺ ടി കുടിക്കുന്നതിലൂടെ ക്യാൻസറിനെപ്പോലും ചെറുക്കാൻ സാധിക്കും. ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ലെമൺ ടീ ചെറുക്കും. ശരീരത്തിലെ മെറ്റബോളിസം വർധിപിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ‘
ശ്വസകോശ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നതിനും ലെമൺ ടീക്ക് വലിയ കഴിവുണ്ട്. ശരീരത്തിലെ ജലാംശം കൃത്യമായ രീതിയിൽ നിലനിർത്താനും ലെമൺ ടി ശീലമാക്കുന്നതിലൂടെ സാധിക്കും. മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും ലെമൺ ടി കുടിക്കുന്നത് ഏറെ ഗുണകരമാണ്. ഹോർമോണുകളുടെ ഉത്പാദനം കൃത്യമായ രീതിയിൽ ക്രമീകരിച്ച് ഉത്കണ്ഠ, ഡ്പ്രഷൻ എന്നീ മാനസിക പ്രശ്നങ്ങൾക്ക് ലെമൺ ടി പരിഹാരം കാണുന്നു.