വേനല്‍ കാലത്ത് മുഖകാന്തി നഷ്‌ടപ്പെടുന്നോ ?; പ്രശ്‌നം പരിഹരിക്കാം ഈസിയായി!

  Beauty tips , health , life style , food , summer climate , സ്‌ത്രീകള്‍ , വേനല്‍ , സൂര്യപ്രകാശം , മുഖകാന്തി
Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (16:17 IST)
വേനല്‍ കാലത്ത് മുഖകാന്തി നഷ്‌ടപ്പെടുന്നുവെന്ന പരാതിയുള്ളവരാണ് ഭൂരിഭാഗം പേരും. സ്‌ത്രീകളെ പോലെ പുരുഷന്മാരും ഈ പരാതി ഉന്നയിക്കാറുണ്ട്. ജോലിയുടെ ഭാഗമായി വെയിലുള്ള സമയത്ത് പുറത്ത് സമയം ചെലവഴിക്കുന്നവരെയാണ് ഈ പ്രശ്‌നം കൂടുതലായി ബാധിക്കുന്നത്.


സൂര്യപ്രകാശം മുഖത്തേല്‍ക്കുന്നതാണ് നിറം മങ്ങുന്നതിന് പ്രധാന കാരണം. ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കാന്‍ മാര്‍ക്കറ്റുകളില്‍ വിവിധ മരുന്നുകള്‍ ലഭ്യമാണ്. വിലകൂടിയ ഈ മരുന്നുകള്‍ വാങ്ങാന്‍ ഭൂരിഭാഗം പേരും ശ്രമിക്കാറുണ്ട്.

ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കാന്‍ ചില ഭക്ഷണ സാധനങ്ങള്‍ക്ക് സാധിക്കുമെന്ന് പലരും മറക്കാറുണ്ട്. പപ്പായ, ആപ്പിള്‍, രക്തചന്ദനം, മഞ്ഞള്‍, ചന്ദനം, കരിക്കില്‍ വെള്ളം, തൈര് എന്നിവ ശീലമാക്കിയാല്‍ വേനല്‍ കാലത്ത് മുഖകാന്തി നഷ്‌ടപ്പെടുന്നുവെന്ന പരാതി ഇല്ലാതാക്കാന്‍ കഴിയും.

തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും പൊടിപടലങ്ങള്‍ അടിഞ്ഞു കൂടാതെ ശ്രദ്ധിക്കയും വേണം. അമിതമായി സോപ്പ് ഉപയോഗിക്കരുത്. കട്ടികുറഞ്ഞ തുണി ഉപയോഗിച്ച് മാത്രമേ മുഖം തുടയ്‌ക്കാവൂ. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുട ചൂടുകയും മാസ്‌ക് ഉപയോഗിക്കുകയും വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :