Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (18:45 IST)
കനേഡിയൻ നഗരങ്ങളിൽ പൂച്ചകൾ കൂട്ടത്തോടെ കൊല ചെയ്യപ്പെടുന്നത് അളുകളിൽ ഭീതി പടർത്തുകയാണ് കാനഡയിലെ ആൽബർട്ടോയിൽ രണ്ട് പ്രധാന നഗരങ്ങളിലാണ് പൂച്ചകൾ കുട്ടത്തോടെ കൊല ചെയ്യപ്പെടുന്നത്. പൂച്ചകളുടെ കൂട്ട കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ അധികൃതർക്ക് ഇതേവരെ സാധിച്ചിട്ടില്ല. ചിതറി തെറിച്ച നിലയിലും, ഇടലും തലയും വേർപ്പെട്ട നിലയുമെല്ലാമാണ് നഗരത്തിന്റെ പല ഭാഗങ്ങാളിൽ നിന്നും ചത്ത പൂച്ചകളെ കണ്ടെത്തുന്നത്.
വീടുകൾക്ക് മുന്നിലും തെരുവോരങ്ങളിലുമെല്ലാം ഇത്തരത്തിൽ പൂച്ചകൾ ചത്തു കിടക്കുന്നത് നഗരത്തിലെ സ്ഥിരം കഴ്ചയായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് പൂച്ചകൾ നഗരത്തിൽ ഈ വിധത്തിൽ ചത്തു എന്നതാണ് ആളുകളിൽ ഭീതി പരത്തുന്നത്. പൂച്ചയെ കൊല്ലുന്നത് ചെന്നായിക്കളാണ് എന്ന് നഗരത്തിലെ ചില ഗവേഷകർ പറയുന്നുണ്ട് എങ്കിലും ഇത് ഉറപ്പിക്കുന്ന തെളിവുകൾ നൽകാൻ ഇവർക്ക സാധിച്ചിട്ടില്ല.
പൂച്ചകൾ കൊല്ലപ്പെടുന്നതിന് പിന്നിൽ ദുർമന്ത്രവാദമാണ് എന്ന് നഗരത്തിലെ വലിയ ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ പൂച്ചകൾ കൂട്ടത്തോടെ കൊല ചെയ്യപ്പെട്ടിരുന്നു. ദുർമന്ത്രവാദികളാണ് പൂച്ചകളെ കൊല ചെയ്യുന്നത് എന്നാണ് അന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് സംഭവത്തിന് പിന്നിൽ ദുർമന്ത്രവദമാണ് എന്ന് വാദം ഉയരുന്നത്.