തലവേദനക്കു കാരണം മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതോ?

Last Modified ഞായര്‍, 2 ജൂണ്‍ 2019 (16:14 IST)
സര്‍വസാധാരണമായ രോഗമാണ് തലവേദന. യഥാര്‍ത്ഥ കാരണം കണ്ടെത്താനും ബുദ്ധിമുട്ടാണ്. വിട്ടുമാറാത്ത പലർക്കും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. തലവേദനയെ മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നത്, കൊടിഞ്ഞി എന്നറിയപ്പെടുന്ന മൈഗ്രേയിന്‍ ഇവ രണ്ടും ചേര്‍ന്നത് എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം.

തലവേദനക്കാരില്‍ മുക്കാല്‍ പങ്കിനും രോഗകാരണം മനഃപ്രയാസമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. വേദനസംഹാരികള്‍ കഴിച്ച് വിശ്രമിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം രോഗമുക്തി നേടാം. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന കൊടിഞ്ഞിക്കാണ് സ്ഥിരമായി ചികിത്സ ആവശ്യമുള്ളത്.

കൗമാരത്തിലും യൗവനാരംഭത്തിലുമാണ് കൊടിഞ്ഞി മിക്കവരെയും ആക്രമിച്ചു തുടങ്ങുന്നത്. ഭൂരിപക്ഷം രോഗികളിലും പാരമ്പര്യം പ്രധാന ഘടകമാണ്. തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലായോ തുടങ്ങുന്ന വേദന ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ മുഖത്തും കഴുത്തോളവും പടരുന്ന വിങ്ങലും വേദനയുമായി രൂപാന്തരപ്പെടുന്നു. ഒന്നും ചെയ്യാനാകാത്തവിധം അസ്വസ്ഥതയും തലചുറ്റലും ഛര്‍ദ്ദിയുമുണ്ടാവും.

പല രോഗികള്‍ക്കും യാത്രയും ഉപവാസവും ചിലതരം ഭക്ഷ്യവസ്തുക്കളും ഗന്ധവുംപോലും രോഗ കാരണമാവാറുണ്ട്. തുടര്‍ച്ചയായ വിശ്രമവും ഉറക്കവും മിക്കവര്‍ക്കും രോഗമുക്തി നല്‍കുമ്പോള്‍ ചിലര്‍ക്ക് ആശ്വാസം കാപ്പിയാണ്. തലവേദനക്കു കാരണം മൂക്കിന്‍റെ പാലം വളഞ്ഞതാണെന്ന നിഗമനവും അസാധാരണമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :