സ്ത്രീകളിലെ വന്ധ്യതക്ക് പ്രധാന കാരണങ്ങൾ ഇവ, തിരിച്ചറിയൂ !

Last Modified ശനി, 1 ജൂണ്‍ 2019 (19:08 IST)
വന്ധ്യത സ്ത്രീകളിലും പുരുഷൻമാരിലും ഇന്ന് സർവ‌സാധാരണമായ ഒരു അസുഖമായി മാറുകയാണ്. സ്ത്രീകളെയാണ് വന്ധ്യത വളരെ വേഗത്തിൽ ബാധിക്കുന്നത്, മാറിയ ജീവിതശൈലിയും, ആഹാര രീതിയും എന്തിന് തെറ്റായ വസ്ത്രധാരണം വരെ സ്ത്രീകളിൽ വധ്യതക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ വന്ധ്യതയെ ഫലപ്രദമായി ചെറുക്കാനാവൂ.

സ്ത്രീകളിലെ വന്ധ്യതക്ക് പ്രാധാന കരണങ്ങളിൽ ഒന്നാണ് ജങ്ക് ഫുഡ്, ജങ്ക് ഫുഡ് കഴിക്കുന്നത് സ്ത്രീകളിൽ ഗർഭധാരണം വൈകിപ്പിക്കും എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയിൽ ഒരു തവൺ ജങ്ക് ഫുഡുകൾ കഴിക്കുന്നത് പോലും സ്ത്രീകളിൽ വന്ധ്യതക്ക് കാരണമാകുന്നു എന്നാണ് യൂറോപ്യൻ സൊസൈറ്റി ഫോർ ഹ്യൂമൻ റീപ്രൊഡക്ഷൻ എന്ന സംഘടന നടത്തിയ പഠനം കണ്ടെത്തിയത്.

സ്മാർട്ട്‌ഫോണുകളുടെ ഉപയോഗവും സ്ത്രീകളിൽ വലിയ രീതിയില വന്ധ്യതക്ക് കാരണമാകുന്നുണ്ട്. സ്മാർട്ട്‌ഫോണുകളിൽനിന്നും പുറത്തുവരുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനാണ് വന്ധ്യതക്ക് കാരണമാകുന്നത്. കൂടുതൽ സമയം നിന്നുകൊണ്ടോ, ഇരുന്നുകൊണ്ടോ ജോലി ചെയ്യുന്ന സ്ത്രീകളിൽ വന്ധ്യതക്കുള്ള സാധ്യത കൂടുതലാണ്. കൂടുതൽ സമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ് കാരണം. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും സ്ത്രീകളിൽ വന്ധ്യതക്കുള്ള സാധ്യത വർധിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :