അനുബന്ധ വാര്‍ത്തകള്‍
- ആഭരണം ഊരിവെച്ച് അമ്മ കുളിക്കാൻ പോയി; മോഷണം നടത്തി മുങ്ങിയ മകൻ ലോഡ്ജിൽ നിന്ന് പിടിയിൽ
- സ്വർണക്കടത്തിൽ അറസ്റ്റിലായവർ ബാലഭാസ്കറിന്റെ മനേജർമാരായിരുന്നില്ല, തെറ്റായ പ്രചരണങ്ങൾ വേദനിപ്പിക്കുന്നു എന്ന് ഭാര്യ ലക്ഷ്മി
- ചുഞ്ചു ഞങ്ങൾക്ക് വെറും പൂച്ചയല്ല, അവളായിരുന്നു വീട്ടിലെ രാജകുമാരി, ട്രോളുകൾ വേദനിപ്പിച്ചു: കുടുംബം
- കൊച്ചി ബ്രോഡ്വേയിൽ വൻ തീപിടുത്തം; വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു
- നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു; സംഭവം കൊച്ചിയിൽ
കൊച്ചിയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണം തെറ്റ്
എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്.
ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.