സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (16:07 IST)
ഇന്ത്യയിലെ 65 ശതമാനം ക്ഷയരോഗികളും 15നും 45നും ഇടയില്‍ പ്രായമുള്ളവര്‍.ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ക്ഷയരോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാമത് നില്‍ക്കുന്നത്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ക്ഷയരോഗ മരണവും ഇന്ത്യയിലാണ് കൂടുതല്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് നിലവില്‍ 4.1 മില്യണ്‍ ആളുകള്‍ ക്ഷയരോഗം ബാധിതരായിട്ടുണ്ട്.
ക്ഷയരോഗം മൂലം 2020ല്‍ 1.5 മില്യണ്‍ പേരാണ് മരണപ്പെട്ടത്. ഇന്ത്യയില്‍ 2020ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 18.12 ലക്ഷം കേസുകളാണ്. 2019ല്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 25 ശതമാനം കുറവാണിത്. 24ലക്ഷം പേര്‍ക്കാണ് 2019ല്‍ ഇന്ത്യയില്‍ ക്ഷയരോഗം ബാധിച്ചത്.