കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഒരു ലക്ഷം പിന്നിട്ടു

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (16:09 IST)
കോട്ടയം: ജില്ലയില്‍ ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ ഒരു ലക്ഷം ഡോസ് പിന്നിട്ടു.രണ്ടാം ഡോസ് ഉള്‍പ്പെടെ 1,15,412 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 94433 പേര്‍ സ്വീകരിച്ചു. ഇതില്‍ 90394 പേര്‍ കോവിഷീല്‍ഡും 4039 പേര്‍ കോവാക്‌സിനുമാണ് സ്വീകരിച്ചത്.

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും രണ്ടാം ഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ട പൊതുജനങ്ങള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്.

ജില്ലയില്‍ വാക്‌സിന്‍ നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന 28660 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വിവിധ തരം അലര്‍ജികള്‍ ഉള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഇവരില്‍ 20688 പേര്‍ (85ശതമാനം) രണ്ടാം ഡോഡ് സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :