കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡയപ്പറിനകത്ത് 85 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (14:05 IST)
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡയപ്പറിനകത്ത് 85 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിഹസൈനര്‍ കസ്റ്റംസിന്റെ പിടിയിലായി. 1841ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രണ്ടുവയസുള്ള കുട്ടി ധരിച്ചിരുന്ന ഡയപ്പറിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം സൈക്കിളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :