മുടി കൊഴിയുന്നത് ഫലപ്രദമായി ചെറുക്കാം, ഇതാ ഒരു എളുപ്പവിദ്യ !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (15:45 IST)
മുടി കൊഴിച്ചില്‍ ഇന്ന് സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനായി പലതരത്തിലൂള്ള ഹെയർ ലോഷനുകളും ഷാംബുവുമെല്ലാം പരിക്ഷിക്കുന്നവരാണ് മിക്കവരും എന്നാൽ കൊഴിയുന്ന മുടിയുടെ അളവിൽ കുറവുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

മുടി കൊഴിച്ചിൽ തടയാൻ നമ്മുടെ വീട്ടിൽതന്നെ ഒരു ഉത്തമ ഔഷധം ഉണ്ടാക്കാം. മുടികൊഴിച്ചിൽ മാറ്റാൻ എറ്റവു നല്ലതാണ് വലിയ ഉള്ളി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കൂം. എന്നാൽ സത്യമാണ്. മുടി കൊഴിച്ചിൽ കുറച്ച് മുടി തഴച്ചുവളരാൻ സവാള സഹായിക്കും.

ദിവസവും ഒരു വലിയ ഉള്ളി കളഞ്ഞ് നീരെടുത്ത് അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ അകറ്റാനാകും. മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. സവാള നീരിൽ തേൻ ചേർത്ത് തലയിൽ തേച്ചു പിടിപ്പിച്ച് അൽ‌പനേരം കഴിഞ്ഞ് കഴികിക്കളയുന്നതിലൂടെ മുടി തഴച്ചുവളരാൻ സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :