പന്തിനോട് ഇത്ര വെറുപ്പ് എന്തിനാണ് ? വിമർശനങ്ങൾ അതിരുവിടുന്നു...

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (13:23 IST)
മുംബൈ: ഇന്ത്യൻ ടീമിൽനിന്നും ധോണി പുറത്തായതോടെ ധോണിയ്ക്ക് പകരക്കാരനായി വിശേഷിപ്പിക്കപ്പെട്ട താരമാണ് ഋഷഭ് പന്ത്. തുടക്ക സമയത്ത് ഇത് ഉറപ്പിക്കുന്ന പ്രകടനം പന്തിൽനിന്നും ഉണ്ടാവുകയും ചെയ്തു. എന്നാൾ കീപ്പർ എന്ന നിലയിൽ വരുത്തിയ ചില പിഴവുകളും ബാറ്റിങിൽ സ്ഥിരതയില്ലാത്ത പ്രകടനവും താരത്തിനെതിരെ ആളുകൾ തിരിയാൻ കാരണമായി. ധോണിയുമായി താരതമ്യം ചെയ്താണ് വിമർശനങ്ങളിൽ മിക്കതും.

എന്നാൽ പന്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ഷർമ. പന്തിനെതിരെയുള്ള വിമർശനങ്ങൾ അതിരുകടക്കുന്നു എന്ന് പറയുന്നു. 'നിലവില്‍ ടീമിലുള്ള യുവതാരങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്നത് പന്താണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മാധ്യമങ്ങള്‍ പന്തിനെ നിരന്തരം ആക്രമിക്കുന്നു എന്തിനാണിത് ?

പന്തുമായി ഒരുപാട് സംസാരിയ്ക്കാറുണ്ട്. അവനെതിരേയുള്ള വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നു. എന്തെങ്കിലും എഴുതിപ്പിടിപ്പിക്കരുത്. അത് പന്തിന്റെ കരിയറിനെ തന്നെ ബാധിച്ചേക്കാം. വിമര്‍ശിക്കുന്നതിന് മുൻപ് മാധ്യമങ്ങള്‍ ഇക്കാര്യം ചിന്തിക്കണം. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. ഇപ്പോള്‍ തോല്‍വിയേക്കാള്‍ കൂടുതല്‍ ജയമാണ് ഇന്ത്യ നേടുന്നത്' രോഹിത് ശർമ പറഞ്ഞു. യുവ്‌രാജ് സിങുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണ് രോഹിത് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :