വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (12:37 IST)
ലോക്‌ഡൗണിൽ ഭാര്യയും മകളും വീട്ടിലിരുന്ന് മാസ്കുകൾ തുന്നുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഭാര്യ മൃദുലയെയും മകൾ നൈമിഷയെയും കുറിച്ച് അഭിമാനം തോന്നു എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചീയ്ക്കുന്നത്.
'ഈ കഠിനമായ സമയത്ത് സമൂഹത്തിന് വേണ്ടി നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. വീട്ടിൽ എല്ലാവർക്കും, ആവശ്യമുള്ള മറ്റുള്ളവർക്കും വേണ്ടി മാസ്കുകൾ നിർമ്മിക്കുന്ന എന്റെ ഭാര്യ മൃദുലയെയും മകൾ നൈമിഷയെയും കുറിച്ച് അഭിമാനം തോന്നുന്നു.
നമ്മുടെ കഴിവുകള്‍ മിനുക്കിയെടുക്കാനും പുതിയവ സ്വായത്തമാക്കാനും ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴാക്കരുത്'
ധർമേന്ദ്ര പ്രധാൻ ട്വിറ്ററിൽ കുറിച്ചു.