ഉറങ്ങുമ്പോള്‍ ഏതുവശത്തേക്ക് ചരിഞ്ഞുകിടക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഇഷ്ടമുള്ള പോലെ കിടക്കയില്‍ കിടന്നുറങ്ങാമെങ്കിലും ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്നുറങ്ങുന്നതാണ് കൂടുതല്‍ ഉത്തമം. ദഹനത്തിനും ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണത്തിനും ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്ന് ഉറങ്ങുകയാണ് ഏറ്റവും ഉചിതം. ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ലസികാഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കും. ശരീരത്തിന്റെ ഇടതുവശത്താണ് ലസികാഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസികാ വാഹിനികള്‍ എന്നാല്‍ പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിവയടക്കം ഉള്‍പ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുഭാഗത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ഇടതുവശം ചേര്‍ന്നുകിടന്ന് ഉറങ്ങുന്നത്...