ഹെക്ടറിന്റെ ഡ്യുവൽ ടോൺ എഡിഷൻ വിപണിയിലെത്തിയ്ക്കാൻ എംജി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:04 IST)
എംജിയുടെ ഇന്ത്യയിൽ അദ്യ വാഹനം ഹെക്ടറിന്റെ ഡ്യുവൽ ഡിലൈറ്റ് ഡ്യുവൽ ടോൻ വേരിയന്റ് വിപണിയിലെത്തിയ്ക്കുന്നു. 16.84 ലക്ഷം രുപ മുതലാണ് പുതിയ പതിപ്പിന്റെ എക്സ് ഷോറൂം വില. പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഉയർന്ന വകഭേതങ്ങളിൽ മാത്രമാണ് ഡ്യുവൽ ടോൺ പതിപ്പുകൾ എത്തുക. സാധാരണ വേരിയന്റുകളിൽനിന്നും ഡ്യുവൽ ടോൻ പതിപ്പുകൾക്ക് 20,000 രൂപ അധികം നൽകണം. പുതിയ പതിപ്പിനായുള്ള ബുക്കിങ് എംജി ആരംഭിച്ചു.

കാന്‍ഡി വൈറ്റ് വിത്ത് സ്റ്റാര്‍റി ബ്ലാക്ക്, ഗ്ലേസ് റെഡ് വിത്ത് സ്റ്റാര്‍റി ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഡ്യുവൽ ഡിലൈറ്റ് പതിപ്പിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും എംജി ഹെക്ടര്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റ് എത്തും. എം‌ജി ഹെക്ടറിന്റെ പ്രധാന എതിരാളികളായ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസ്സാന്‍ കിക്ക്സ്, ടാറ്റ ഹാരിയര്‍ എന്നിവയെല്ലാം ഡ്യുവല്‍ ടോണ്‍ പതിപ്പുകൾ ലഭ്യമാണ്. ഇതിനാലാണ് ഹെക്ടറിനും ഡ്യുവൽ ടോൺ പതിപ്പുകൾ ഒരുക്കാൻ എംജി തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :