1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Things You Didn’t Know About Your Thyroid

തൈറോയ്‌ഡ് ഉള്ളവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിയ്ക്കണം അറിയു !

വാർത്തകൾ
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് തൈറോയ്ഡ്. സ്‌ത്രീകളിലാണ് കൂടുതലായും ഈ രോഗാവസ്ഥ കാണുന്നത്. നമ്മുടെ ഭക്ഷണമുള്‍പ്പെടയുള്ള കാരണങ്ങളാണ് തൈറോയ്ഡിന് കാരണമാകുന്നത്. കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ എന്നീ പച്ചക്കറികള്‍ തൈറോയ്‌ഡ് പ്രശ്‌നമുള്ളവര്‍ ഒഴിവാക്കണം. ഇവയില്‍ അടങ്ങിയിരിക്കുന്ന ഗോയ്റ്ററൊജെന്‍സ് എന്ന പദാര്‍ഥം ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ തടയുകയും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിന് കാരണമാകുകയും ചെയ്യും. 
 
അമിതമായി ടെന്‍‌ഷന്‍ തോന്നുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുകയും ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പുകവലി, അമിതമായ മദ്യപാനം, സ്‌ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഗുളികള്‍ എന്നിവയും തൈറോയ്ഡിന് കാരണമാണ്. പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിയ്ക്കുന്ന ഭക്ഷണവും വെളളവും ഉപയോഗിയ്ക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടാക്കുന്നതുമെല്ലാം ദോഷം ചെയ്യും. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഒരു ദിവസം ഒരാൾക്ക് കഴിക്കാവുന്ന ഉപ്പിൻറെ അളവ് എത്ര ?