വേനല്‍ക്കാലത്ത് മുടിക്ക് നല്‍കണം കരുതല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (15:55 IST)
വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതലായി പൊടി എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ലതാണ്. ബ്ലീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിന് പകരം സാധാരണ വെള്ളം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ.

*തേയിലയിട്ട് വെള്ളം

തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയില്‍ ഷവര്‍ ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും.

* ശരിയായ ഭക്ഷണക്രമം

മുടി അഴക് നലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം. കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.

*ചൂടുകാലത്ത് മുടി തുണികൊണ്ട് മറയ്ക്കുക

കഠിനമായ വേനല്‍ ചൂട് മുടിക്ക് എന്നും ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ മുടി കോട്ടണ്‍ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാന്‍ കാരണമാകുന്നു.

* ഷോര്‍ട്ട് ഹെയര്‍

വേനല്‍ക്കാലത്ത് മുടി ഷോര്‍ട്ടായി സൂക്ഷിക്കുന്നത് നല്ലതാണ്. മുടിയുടെ കേടുവന്ന ഭാഗങ്ങള്‍ ആദ്യം വെട്ടിയൊതുക്കണം. വേനല്‍കാലത്ത് കഴിവതും മുടിയുടെ നീളം കുറയ്ക്കുന്നതാണ് നല്ലത്. മുടിക്കുണ്ടായ ഒട്ടേറെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഷോര്‍ട്ട് ഹെയര്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :