അനുബന്ധ വാര്‍ത്തകള്‍
- Silent Attack: ചെറിയൊരു നെഞ്ചെരിച്ചില്‍, വലിയ അസ്വസ്ഥതകള്‍ തോന്നില്ല; മരണത്തിനു വരെ കാരണമായേക്കാവുന്ന സൈലന്റ് അറ്റാക്ക്, ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം
- സൂര്യാഘാതവും സൂര്യതാപവും തടയാൻ ചെയ്യേണ്ടത്
- വെയിറ്റ് ലോസ് ട്രെൻഡിൻ്റെ പിറകെ പോയി ഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാമെന്ന് പഠനം
- അമിതമായുള്ള കൊഴുപ്പും കരൾ രോഗത്തിന് കാരണമാകും
- Health News: ബെഡ് കോഫി കുടിക്കുന്ന ശീലം ഒഴിവാക്കാം, പകരം അതിരാവിലെ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല
അമിതമായി മധുരം കഴിക്കുന്നത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും കാരണമാകുമെന്ന് പഠനം
അമിതമായി മധുരം കഴിക്കുന്നത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും കാരണമാകുമെന്ന് പഠനം. ബിഎംസി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. യുകെയില്‍ നിടത്തിയ പഠനത്തില്‍ 1.10ലക്ഷം പേരാണ് പങ്കെടുത്തത്. 37നും73നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരൊക്കെ. ഇവരില്‍ ഒന്പതുവര്ഷം കൊണ്ടാണ് പഠനം നടത്തിയത്. കാര്‍ബോ ഹൈഡ്രേറ്റും ഷുഗറുമാണ് കുഴപ്പക്കാര്‍.
കൂടുതല്‍ മധുരം എടുക്കുന്നവരിലാണ് കാര്‍ഡിയോ വസ്കുലാര്‍ രോഗങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ മധുരം കഴിക്കുന്നവരുടെ രക്തത്തില്‍ ട്രൈഗ്ലിസറേഡ് കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.