സുമീഷ് ടി ഉണ്ണീൻ|
Last Modified ബുധന്‍, 26 ഡിസംബര്‍ 2018 (18:33 IST)
ലൈംഗിക ബന്ധം കുടുംബ ജീവിത്തിലും മനുഷ്യന്റെ ആരോഗ്യത്തിലും
വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. എന്നാൽ ജീവിതശൈലിയിൽ നമ്മൾ വരുത്തുന്ന പല മാറ്റങ്ങളും ലൈംഗിക സംതൃപ്തിയെ സാരമായി ബാധിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തൽ. ഉറക്കക്കുറവ് പുരുഷന്റെ രതിമൂർച്ചയെ തടസപ്പെടുത്തും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഉറക്കമില്ലായ്മ പുരുഷൻമാരിൽ ലൈംഗിക സംതൃപ്തിയെ തന്നെ ബാധിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തൽ. ഉറക്കമില്ലായ്മ രതിമൂർച്ചയെ തടസപ്പെടുത്തുന്നതിന് കാരണമാകും. ഇത് മാനസിക വലിയ പ്രശ്നങ്ങളിലേക്കാണ് പുരുഷനെ എത്തിക്കുക. ഉറക്കം കുറയുന്നതോടെ പുരുഷനിൽ ടെൻഷനും സ്ട്രെസും വർധിക്കുന്നതാണ് രതിമൂർച്ചയെ തടസപ്പെടുത്താൻ കാരണം.
സ്ട്രസ് വർധിക്കുന്നതോടെ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാതനം കുറയും. ഇതോടെ പുരുഷന് ലൈംഗിക സതൃപ്തി ലഭിക്കുന്നതിൽ തടസം നേരിടുകയും ഇണയെ സംതൃപ്തിപ്പെടുത്താൻ കഴിയാതെയും വരും. ആഴത്തിലുള്ള ഉറക്കം ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതിന് അത്യാവശ്യമാണ്.