‘ആ സിനിമയിൽ അഭിനയിച്ചതിന് എനിക്ക് ലഭിച്ച പ്രതിഫലം വെറും 1000 രൂപ‘ വെളിപ്പെടുത്തലുമായി മക്കൾ സെൽ‌വൻ വിജയ് സേതുപതി !

സുമീഷ് ടി ഉണ്ണീൻ| Last Updated: ബുധന്‍, 26 ഡിസം‌ബര്‍ 2018 (16:18 IST)
ആരാധകരെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ മുന്നേറുകയാണ് മക്കൾ ‌സെൽ‌വൻ വിജയ് സേതുപതി. ഇപ്പോൾ മാർക്കോണി മത്തായി എന്ന ചിത്രത്തുലൂടെ മലയാള സിനിമയിലേക്കും ചേക്കേറാൻ തയ്യാറെടുക്കുകയാണ് വിജയ് സേതുപതി. എന്നാൽ തുടക്ക കാലത്ത് സിനിമയിലെ മറക്കാനാവാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി ഇപ്പോൾ.

വളരെയധികം ശ്രദ്ധിക്കപ്പെട്ട എന്ന ഹൊറർ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് കിട്ടിയ പ്രതിഫലം വെറും 1000 രൂപയായിരുന്നു എന്നാണ് വിജയ് സേതുപതി തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിനായി താൻ ഡബ്ബ് ചെയ്യുന്നത് സംവിധായകൻ കാണുകയും ഡബ്ബിംഗിലെ അധ്യാനം കണ്ട് തനിക്ക് 1000 രൂപാകൂടി നൽകുകയുമായിരുന്നു എന്നും വിജയ് സേതുപതി തുറന്നുപറഞ്ഞു. ഈ സിനിമയിൽ രമ്യ നമ്പീശനാണ് വിജയ് സേതുപതിയുടെ നായികയായി വേഷമിട്ടിരുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :