പുതിയ സ്മാർട്ട് ഫോൺ സീരീസുമായി ഷവോമി, എം ഐ പ്ലേ വിപണിയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (16:49 IST)
പുതിയ സ്മാർട്ട്ഫോൺ സീരീസിനെ വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ. എം ഐപ്ലേ എന്ന് പുത്തൻ സീരീസ് ഫോണുകളെ ഷവോമി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 10000 മുതൽ 15000 രൂപ വരെ വിലവരുന്ന എക്കണോമി ഫോണുകളാണ് പ്ലേ സീരിസിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്ക്പ്പെടുന്നത്.

1080x2280 പിക്സൽ റെസല്യൂഷനിൽ 5.84 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ്
വാട്ടര്‍ഡ്രോപ്പ് നോച്ച്‌ ഡിസ്‌പ്ലേയാണ് പുതിയ സീരിസിൽ അവതരിപ്പിച്ച ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത് 4 ജിബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റിനെയാണ് ഷവോമി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

12 മെഗപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപികസലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഹീലിയോ പി32 പ്രൊസസറാണ് ഫോനിന് കരുത്ത് പകരുന്നത്. 3000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :