Sumeesh|
Last Updated:
ശനി, 14 ജൂലൈ 2018 (14:03 IST)
ദാമ്പത്യ ജീവിതത്തിൽ ലൈംഗികതക്കുള്ള പങ്ക് വളരെ വലുതാണ് എന്നുള്ളത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. എന്നാൽ പുതിയ കാലത്തെ ജീവിത ശൈലി സ്ത്രീയേയും പുരുഷനേയും വന്ധ്യതയിലേക്ക് തള്ളി വിടുകയാണ്. പ്രത്യേകിച്ച് പുരുഷന്മാരിൽ ഈ പ്രശ്നം വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്.
എന്നാൽ ചില അഹാര സാധനങ്ങൾ നിത്യേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഈ പ്രശനങ്ങൾ ഇല്ലാതാക്കാനാകും,
ധാരാളം സിങ്ക് അടങ്ങിയ ആഹാരം കഴിക്കുക എന്നതാണ് പുരുഷന്മാരിൽ പ്രത്യുൽപാദന ശേഷി വർധിപ്പിക്കാനായി പ്രധാനമായും ചെയ്യേണ്ടത്. വദ്ധ്യതയാണ്
പുരുഷന്മാർ നേരിടുന്ന പ്രധാന
പ്രശ്നങ്ങളിലൊന്ന് ഇതിനെ മറികടക്കാൻ ദിവസവും അണ്ടിപ്പരിപ്പ്, ബദാം എന്നിവ കഴിക്കുന്നതിലൂടെ സാധിക്കും. ഇത് ശരീരത്തിന് നല്ല ആരോഗ്യവും നൽകും.
ഏലക്ക പുരുഷന്മാരിലെ ലൈംഗിക ശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. ഇതിനായുള്ള പല മരുന്നുകളിലും ഒരു പ്രധാന ചേരുവ ഏലക്കയാണ്. മത്തന്റെ കുരുവും ഇത്തരത്തിൽ കഴിക്കാവുന്ന ഒന്നാണ്. ഇത് ബീജത്തിന്റെ അളവ വർധിപ്പിക്കും.