വിവാ‍ഹം കഴിക്കണം; ഭോപ്പാലിൽ യുവാവ് മോഡലിനെ ബന്ധിയാക്കി

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (19:11 IST)
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മുപ്പതുകാരിയായ മോഡലിനെ ബന്ധിയാക്കി. അലിഗഡ് സ്വദേശിയായ രോഹിത്താണ് യുവതിയെ ബന്ധിയാക്കിയിരിക്കുന്നത്.

യുവതിയുടെ ഫ്ലാറ്റിനുള്ളിലേക് കടന്ന ഇയാൾ തോക്കു ചൂണ്ടി യുവതിയെ മുറിയിൽ ബന്ധിയാക്കുകയും ഫ്ലാറ്റ് അകത്തുനിന്നും കുറ്റിയിടുകയുമായിരുന്നു. യുഅവതിയുടെ മാതാപിതാക്കളും ഫ്ലാറ്റിനുള്ളിൽ ഉണ്ട് എന്നാണ് സൂചന.

യുവതിയെ താൻ പ്രണയിക്കുന്നുണ്ടെന്നും തന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചാൽ മാത്രമേ താൻ യുവതിയെ സ്വതന്ത്രയാക്കു എന്നുമാണ് ഇയാൾ പറയുന്നത്. പ്രതിയെ അനുനയിപ്പിക്കാനും, യുവതിയെ രക്ഷിക്കാനുമുള്ള നീക്കങ്ങൾ പൊലീസ് തുടരുകയാണ്.

യുവതി വീടിനുള്ളിൽ രക്തത്തിൽ കുളിച്ച അവസ്ഥയിലാണെന്ന് ഇൻസ്പെക്ടർ രാജ്കുമാർ പറഞ്ഞു. ഇയാൾ തന്നെ കത്രിക കൊണ്ട് അക്രമിക്കാൻ ശ്രമിച്ചതായും ഇൻസ്പെക്ടർ വ്യക്തമാക്കി. യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇതേവരെ ലക്ഷ്യം കണ്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :