1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Bajaj Domino 400

ബജാജ് സൂപ്പർബൈക്ക് ഡോമിനറിന്റെ വിലകൂട്ടി

വാർത്ത
ബജാജിന്റെ ഏറ്റവും ശ്രദ്ധേയമായ മോഡലായ ഡോമിനർ 400ന്റെ വില കമ്പനി വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ നാലുമാസത്തിനിടെ ഇത് നാലാം തവണയണ് കമ്പനി വാഹനത്തിന്റെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിലും പിന്നീട് മെയിലും കമ്പനി വാഹനത്തിന്റെ വില വർധിപ്പിച്ചിരുന്നു. 
 
1802 രൂപയാണ് ഡൊമിനർ 400ന്റെ ബേസിക് മോഡലിന് വർധിപ്പിച്ചിരിക്കുന്ന വില. 1,48,043 രൂപയാണ് ഇപ്പോൾ ഈ മോഡലിന്റെ ഡൽഹി എക്സ് ഷൊറൂം വില. 1932 രൂപയാണ് എ ബി എസ് സംവിധാനമുള്ള ഡോമിനർ 400ന് വില വർധിപ്പിച്ചിരിക്കുന്നത്.  1,62,074 രൂപയാണ് എബി എസ് മോഡലിന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില. 
അടുത്ത ലേഖനം
പന്ത്രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഭോപ്പാലിൽ യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു