മേൽക്കാത് കുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (20:12 IST)
കമ്മലുകളുകളുടെ ട്രൻഡ് ഓരോ ദിവസവും മാറുകയാണ്. ഒരു കമ്മൽ അണിയ്കയല്ല ഇപ്പോൾ മേൽ കതുകൾ കുത്തി രണും മൂന്നും കമ്മലുകൾ അണിയുന്നതാണ് യുവതികൾക്കിടയിൽ ട്രൻഡായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ പാരമ്പര്യമായി തന്നെ ഉണ്ടായിരുന്ന ഒരു രീതിയായിരുന്നു ഇത്. എന്നാൽ ഇത്തരത്തിൽ മേൽക്കത് കുത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കാതിന്റെ അറ്റത്ത് മാംസ്ലമായ ഭാഗത്ത് കമ്മലിടുമ്പോൾ ആരോഗ്യ കരമായ പ്രശ്നങ്ങൾ ഉണ്ടാവുക കുറവാണ്. എന്നാൽ മേൽകാതുകൾ കുത്തുന്നിടത്ത് കതിന്റെ തരുണാസ്ഥികൾ ഉണ്ടാകും എന്നതിനാൽ വളരെ ശ്രദ്ധയോടെ മാത്രമേ മേൽക്കാതുകൾ കുത്താൻ പാടുള്ളു.

ഗൺ ഉപയോഗിച്ച് ഷൂട്ട് ചെയ്താണ് ഇപ്പോൽ കാതു കുത്താറുള്ളത്. ഇത്തരത്തിൽ മേൽക്കാതുകൾ കുത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി അസ്ഥികളിലേക്ക് പ്രഷർ ചെല്ലുന്നതോടെ ചെവിയുടെ തരുണാസ്ഥിക്ക് തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മേൽക്കാതുകൾ കുത്തുമ്പോൽ ഡോക്ടറുടെ സേവനം തേടുന്നതാണ് ഉത്തമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :