ആരോഗ്യത്തിനും ഫിറ്റ്നസിനും ഒരു നല്ല സഹായി, ഹോണർ ബാൻഡ് 4 വിപണിയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (18:26 IST)
അരോഗ്യവും ഫിറ്റ്നസും ഉറപ്പുവരുത്താൻ മികച്ച ഫീച്ചറുകളുമായി ഹോണർ ബാൻ‌ഡ് 4 വിപണിയിൽ. ആമസോണിലൂടെ മത്രമാണ് ഹോണർ ബാൻഡ് 4 ലഭ്യമാവുക. 2,599 രൂപയാണ് ഹോണർ ബാൻഡ് 4ന്റെ ഇന്ത്യയിലെ വിപണി വില,

പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഹോണർ ബൻഡ് 4നെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആളുകളുടെ ഉറക്കത്തെ കൃത്യമായി ക്രമീകരിക്കാൻ സഹായിക്കുന്ന ടൂ സ്ലീപ്പ് ഫീച്ചറാണ് ഇതിൽ പ്രധാനം. ഉപയോക്താവിന്റെ ഉറക്കത്തെ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ ബൻഡ് 4 നൽകും.

ഹൃദയ സ്പന്ദനങ്ങളെ നിരീക്ഷിക്കുന്ന ട്രൂസീന്‍ എന്ന സംവിധാനമാണ് മറ്റുരൊ പ്രധാന ഫീച്ചർ. ഇത് ഹൃദയാരോഗ്യത്തെ കുറിച്ച് ഉപയോക്താവിന് കൃത്യമായ ധാരണ നൽകും. 24 മണിക്കൂറും ഉപയോക്താവിന്റെ ആരോഗ്യത്തെ കുറിച്ച് നിരീക്ഷണം നടത്തുന്ന തരത്തിലാണ് ഹോണർ ബാൻഡ് 4നെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :