ജിമ്മില്‍ പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ ആയുസ് വര്‍ദ്ധിക്കും!

ജിമ്മില്‍ പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ ആയുസ് വര്‍ദ്ധിക്കും!

  diabetes , weightlifting , health , life style , gym , diabetes , ജീവിതശൈലി , ആരോഗ്യം , വ്യായാമം , ജിം , കൊളസ്‌ട്രോള്‍
jibin| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (19:12 IST)
പുതിയ ജീവിതശൈലി രോഗങ്ങള്‍ വിളിച്ചു വരുത്തുന്ന പശ്ചാത്തലത്തില്‍ വ്യായാമം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.

ജിമ്മില്‍ വ്യായാമം ചെയ്യുന്നവര്‍ ഭാരോദ്വഹനത്തില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമാണ്. ഇവരെ സന്തോഷിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് അമേരിക്കയിലെ ലോവ സ്‌റ്റേറ്റ് യൂണിവേഴ്‌സ്റ്റി (ഐ സ് യു) പുറത്തുവിട്ടത്.

ഭാരോദ്വഹന വ്യായാമങ്ങള്‍ ഹൃദയാരോഗ്യത്തിന് നല്ലതായതിനാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 40 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 70 ശതമാനവും കുറയുമെന്നാണ് പഠനം നല്‍കുന്ന റിപ്പോര്‍ട്ട്.

എല്ലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഭാരോദ്വഹനം സഹായിക്കും. കൊളസ്‌ട്രോള്‍ കുറയുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഈ വ്യായാമം സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :