1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും: സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Heavy Rain
ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും മൂലം സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെയുള്ള ഭാഗത്താണ് ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നത്. തമിഴ്‌നാടിന് സമീപപ്രദേശങ്ങളില്‍ ചക്രവാത ചുഴി നില്‍ക്കുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് ആണ്. 
 
സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങള്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലിനുമാണ് സാധ്യത.
അടുത്ത ലേഖനം
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോലീസിനെ കണ്ട് കാര്‍ എടുക്കുന്നതിനിടയില്‍ അപകടം; 18കാരന്‍ പിടിയില്‍