സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (11:52 IST)
ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിച്ചാണ് പൈല്‍സാകുന്നത്. ടോയ്‌ലറ്റില്‍ പോകുമ്പോഴോ അതിനു ശേഷമോ രക്ഷം പോകുന്നതാണ് പൈല്‍സിന്റെ മുഖ്യ ലക്ഷണം. കൂടാതെ കഠിനമായ വേദനയും ഉണ്ടാകും.
മലബന്ധം ഉണ്ടാകാതിരിക്കലാണ് പൈല്‍സ് തടയാനുള്ള പ്രധാന വഴി. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. കൂടാതെ ധാരാളം വെള്ളവും കുടിക്കാം.