രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (13:19 IST)
ലോകത്ത് ഉയര്‍ന്നുവരുന്ന വലിയ ജീവിത ശൈലി രോഗമാണ് ബ്ലഡ് പ്രഷര്‍. ചെറുപ്പക്കാരിലും പുതുതലമുറയിലും സാധാരണമായിരിക്കുകയാണ് ബ്ലഡ് പ്രഷര്‍. ഭക്ഷണ രീതിയിലൂടെയും ജീവിത രീതിയിലെ മാറ്റത്തിലൂടെയും ഇത് കുറയ്ക്കാന്‍ സാധിക്കും. ബ്ലഡ് പ്രഷര്‍ ശരിയായ രീതിയില്‍ നില നിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ പഴങ്ങളും കഴിക്കാം. ഇതിനായി ഒരുഗ്ലാസ് ഓറഞ്ച് ജ്യൂസോ പഴമോ കഴിക്കാം. സണ്‍ഫ്‌ളവര്‍ വിത്തുകളില്‍ ധാരാളം വിറ്റാമിന്‍ ഇയും ഫോളിക് ആസിഡും പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :