പെർഫ്യൂം സ്ഥിരമായി ഉപയോഗിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെപോകരുത്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (15:44 IST)
സ്ഥിരമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ സ്ഥിരമായ പെര്‍ഫ്യൂമിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് പല പഠനങ്ങളില്‍ പറയുന്നത്. പല നിറത്തിലും മണത്തിലുമുള്ള കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍ ആസ്മ, തലവേദന, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകുന്നതിനിള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പെര്‍ഫ്യൂം ശ്വസിക്കുന്നവര്‍ക്കും പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടായേക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പെര്‍ഫ്യൂമിനു സമാനമായ റൂം ഫ്രെഷ്നറുകളും ഡിയോഡറന്റുകളും ചര്‍മത്തിൽ അലർജിക്ക് കാരണമായേക്കും. ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ പോലുള്ള പദാര്‍ത്ഥങ്ങളാണ് പിഗ്മന്റേഷന്‍, ചൊറിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിയര്‍പ്പ് നാറ്റത്തില്‍ നിന്ന് രക്ഷപ്പെടാനും പ്രകൃതി ദത്ത രീതിയിലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലതെന്നും വിദഗ്ദര്‍ പറയുന്നു. മഗ്നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നതും ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായകമാകുമെന്നും അവര്‍ പറയുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :