വിവാഹച്ചടങ്ങിന് അമ്മ കുടെക്കൊണ്ടുപോയില്ല, എട്ടുവയസുകാരി തൂങ്ങിമരിച്ചു, പൊലീസ് എത്തും മുൻപ് മൃതദേഹം അടക്കം ചെയ്ത് ബന്ധുക്കൾ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (15:17 IST)
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ കൂടെക്കൊണ്ടുപോകാത്തതിൽ മനംനൊന്ത് എട്ടുവയസ്സുകാരി ആത്മഹത്യെ ചെയ്തു. ഉത്തർപ്രദേശിലെ മുസഫർനഗറിലെ നിർധന എന്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത് എന്നാൽ സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും മൃതദേഹം ബന്ധുക്കൾ അടക്കം ചെയ്തിരുന്നു എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര സിങ് പറഞ്ഞു.

അടുത്ത ഗ്രാമത്തിൽ നടന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കണം എന്നുപറഞ്ഞ് പെൺകുട്ടി വാശിപിടിച്ചിരുന്നു, എന്നാൽ എട്ടുവയസുകാരിയെ കൂട്ടാതെ അമ്മ സഹോദരനെ വിവാഹത്തിന് കൊണ്ടുപോയി. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ പറയുന്നു. മുറിയിൽ അകത്തുനിന്നും കുറ്റിയിട്ട ശേഷമാണ് പെൺകുട്ടി ചെയ്തത് എന്നും വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തീയത് എന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :