തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 24 മെയ് 2018 (18:02 IST)
സംസ്ഥാനത്ത്
നിപ്പ വൈറസ് പടരുന്നത് സംബന്ധിച്ചുള്ള ആശങ്കള്‍ക്ക് അടിസ്ഥനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. മുട്ട, പാല്‍ എന്നിവ കഴിച്ചാല്‍ വൈറസ് പിടികൂടുമോ എന്ന ഭയമാണ് ഭൂരിഭാഗം പേരിലുമുള്ളത്.
കേരളത്തിലെ ഒരു മൃഗത്തിലും നിപ്പ വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ മുട്ടയും പാലും മടി കൂടാതെ കഴിക്കാമെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തില്‍ നിപ്പ വൈറസ് കണ്ടെത്തിയ പ്രദേശങ്ങളിലെ പന്നി, മുയല്‍, ആട് എന്നിവ സുരക്ഷിതരാണ്. ഈ മൃഗങ്ങളില്‍ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒരു ജില്ലയില്‍ നിന്നും കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം ആശങ്കകള്‍ വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.
മലേഷ്യയില്‍ 1999ല്‍ പന്നികളില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനുശേഷം ലോകത്ത് ഒരിടത്തും പന്നികളില്‍ നിപ്പ സ്ഥീരികരിച്ചിട്ടില്ല. ഇതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും
മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.