ആശങ്കയ്‌ക്ക് അയവില്ല; 13പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചു, വൈറസിനുള്ള മരുന്ന് എത്തി - കോട്ടയത്തും ഭീതി

ആശങ്കയ്‌ക്ക് അയവില്ല; 13പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചു, വൈറസിനുള്ള മരുന്ന് എത്തി - കോട്ടയത്തും ഭീതി

  nipah virus , medical team , flu , virus , റിബ വൈറിന് , നിപ്പ വൈറസ് , നിപ്പ , മരുന്ന് ആശങ്കയ്‌ക്ക് അയവില്ല; 13പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചു, വൈറസിനുള്ള മരുന്ന് എത്തി - കോട്ടയത്തും ഭീതി
കോഴിക്കോട്/തിരുവനന്തപുരം| jibin| Last Modified ബുധന്‍, 23 മെയ് 2018 (15:50 IST)
ആശങ്കകള്‍ അയവില്ലാതെ തുടരുന്നതിനിടെ വൈറസിനുള്ള മരുന്ന് എത്തി. എണ്ണായിരത്തോളം ‘റിബ വൈറിന്‍’ എന്ന ടാബ് ലെറ്റുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം മാത്രമേ മരുന്ന് നൽകി തുടങ്ങുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ്പ വൈറസ് രോഗലക്ഷണങ്ങളുള്ള 22 പേരാണ് ചികിത്സയിലുള്ളത്. 13 പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരിൽ 10 പേരാണു മരിച്ചത്. റിബ വൈറിൻ മറ്റുപല രോഗങ്ങൾക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപ്പ ബാധിതരിൽ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല.

പേരാമ്പ്രയിൽനിന്നു കോട്ടയത്തു വന്ന പനിബാധിതനു നിപ്പ സ്ഥിരീകരിച്ചു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം, നിപ്പ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച ആരോഗ്യ​വകുപ്പ് സർവകക്ഷി​യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ​മന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിലാണ് യോഗം.

നിപ്പ വൈറസ് ബാധയെത്തുടർന്ന് ജില്ലാ കളക്‌ടർ കണ്ണൂരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്‌ട്രേറ്റിൽ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്.

തലശ്ശേരിയിൽ നിന്ന് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശോകനെ ശുശ്രൂഷിച്ച നഴ്‌സിനും ആശോകനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർക്കും പനി ബാധിച്ചിട്ടുണ്ട്. നിപ്പയാണെന്ന സംശയമുള്ളതുകൊണ്ട് ഇരുവരെയും ഒറ്റപ്പെട്ട വാർഡിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


കടുത്ത ജാഗ്രതാ നിർദ്ദേശമാണ് കണ്ണൂരിൽ നൽകിയിരിക്കുന്നത്. നിപ്പ വൈറസ് ബാധിതരായവരെ പരിചരിക്കുന്നവരും അവരോട് ഇടപഴകുന്നവരുമാണ് അതീവ ശ്രദ്ധ പുലർത്തേണ്ടത്. ഇതേ സമയം,
മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിപ്പ വൈറസ് ബാധിച്ച് മൂന്ന് പേർകൂടി മരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...