മഴക്കാലത്ത് കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്നറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ജൂണ്‍ 2022 (13:46 IST)
കാലാവസ്ഥ വേനല്‍ക്കാലത്ത് നിന്ന് മഴക്കാലത്തേക്ക് പോകുമ്പോള്‍ നമ്മുടെ ശരീരത്തിലും നിരവധി മാറ്റങ്ങള്‍ വരും. മഴക്കാലം ചൂടില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ശരീരത്തിന് ഒരു ഇടവേള നല്‍കുന്നു. ഈ സമയത്ത് ആരോഗ്യ കാര്യങ്ങളില്‍ വളരെ ശ്രദ്ധ ഉണ്ടായിരിക്കണം. പ്രത്യേകിച്ചും ആഹാരകാര്യങ്ങളില്‍. എന്നാല്‍ മാത്രമേ ദഹനം ശരിയായി നടക്കുകയും ചെയ്യു. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കേണ്ടത്. ഇത് വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നതിനും അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

ഈ സമയത്ത് സീസണല്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതായിരിക്കും. ഇവ രോഗപ്രതിരോധ ശേഷി നല്‍കുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആപ്പിള്‍, പേരക്ക, വാഴപ്പഴം, പപ്പായ, കിവി, ഒറഞ്ച്, എന്നിവ കഴിക്കാം. ഇവയില്‍ നിറയെ ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :