എന്താണ് മില്‍ക്ക് ഡയറ്റ് ?; നേട്ടവും കോട്ടവും എന്ത് ?

  milk diet , health , life style , food , മില്‍ക്ക് ഡയറ്റ് , ആരോഗ്യം , ഭക്ഷണം , പാല്‍ , ശരീരം
Last Modified ബുധന്‍, 12 ജൂണ്‍ 2019 (20:29 IST)
ശരീരഭാരം കുറയ്‌ക്കാന്‍ പലരും പല വഴികള്‍ തേടാറുണ്ട്. പുതിയ ജീവിതശൈലിയും ഇരുന്നുള്ള ജോലിയുമാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ഇതിനൊപ്പം വ്യായാമം ഇല്ലായ്‌മ കൂടിയാണേല്‍ പൊണ്ണത്തടിയുറപ്പാണ്.

സ്‌ത്രീകളടക്കമുള്ളവര്‍ ഇക്കാലത്ത് പരീക്ഷിക്കുന്ന ഒന്നാണ് മില്‍‌ക്ക് ഡയറ്റ്. ധാരാളം പാല്‍ കുടിച്ചു കൊണ്ടുള്ള ആഹാരശീലമാണിത് എന്നല്ലാതെ ഇത് സംബന്ധിച്ച് കൂടുതല്‍ അറിവുകള്‍ ആര്‍ക്കുമില്ല.

ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യം കാക്കാനുള്ളതാണ് മില്‍ക്ക് ഡയറ്റ്. കാത്സ്യം ധാരാളം അടങ്ങിയ പാല്‍ കൂടിയ അളവില്‍ കുടിച്ചാണ് ഈ ഡയറ്റ് ക്രമീകരിക്കുക. വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാക്കി വിശപ്പ് തോന്നിപ്പിക്കാതിരിക്കുന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത.

പാലിനൊപ്പം കൂടിയ അളവില്‍ പോഷകവും ശരീരത്തില്‍ എത്തും.
മില്‍ക്ക് ഡയറ്റ് കാലറി ഇന്‍ടേക്ക്
കുറയ്ക്കുകയും വേഗത്തില്‍ ഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും എന്നത് മറ്റൊരു നേട്ടമാണ്.

മൂന്നാഴ്ചയാണ് മില്‍ക്ക് ഡയറ്റ്. ഈ ആഴ്‌ചകളില്‍ ഇറച്ചി, മുട്ട , പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത ഭക്ഷണവും കഴിക്കണം. അവശ്യപോഷകങ്ങള്‍ ശരീരത്തില്‍ എത്തുന്നതിനാണിത്. മഗനീഷ്യം, അയണ്‍, വൈറ്റമിന്‍ സി, ഡി, ഫൈബര്‍ എന്നിവയുടെ കുറവ് ഇതുമൂലം ഉണ്ടാകും. അതുകൊണ്ട് മില്‍ക്ക് ഡയറ്റ് വളരെ കുറച്ചു നാള്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :